Education
കോട്ടയം: ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രത്തിലെ എന്‍ജിനിയറിംഗ് ആന്‍ഡ് പ്രോസസിംഗ് ഡിവിഷനില്‍ എന്‍ജിനിയറിംഗ് സൂപ്പര്‍വൈസര്‍ (സിവില്‍) -നെ താല്കാലികാടിസ്ഥാനത്തില് നിയമിക്കും.
ഉദ്യോഗാര്‍ഥികള്‍ അംഗീകൃത സര്‍വകലാശാലയിൽ നിന്ന് ഫസ്റ്റ്ക്ലാസ് മാര്‍ക്കോടെ സിവില്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ, തത്തുല്യയോഗ്യതയും ഡിപ്ലോമ എടുത്തതിനുശേഷം സിവില്‍ കണ്‍സ്ട്രക്ഷന്‍, എസ്റ്റിമേഷന്‍ എന്നീ മേഖലകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് റബര്‍ബോര്‍ഡ് വെബ്സൈറ്റ് (www. rubber board.gov.in) സന്ദര്‍ശിക്കുക. ഫോൺ-0481-2353311
Kerala
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ ഐ ഗ്രൂപ്പിന് അതൃപ്തി. സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയിട്ടും നിലവിലെ ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയെ അവഗണിച്ചതായി ഒരു വിഭാഗം പറയുന്നു.
അതേസമം അബിന്‍ വര്‍ക്കി ചൊവ്വാഴ്ച രാവിലെ കോഴിക്കാട്ട് പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചു. ഇതിൽ തന്റെ അതൃപ്തി അദ്ദേഹം പരസ്യമാക്കുമെന്നും സൂചനയുണ്ട്. സാമുദായിക സമവാക്യമാണ് അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായതെന്നും റിപ്പോർട്ടുകളുണ്ട്.
ജനീഷിന് പുറമെ ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി, കെ.എം.അഭിജിത്ത് എന്നിവരുടെ പേരായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ അബിന്‍ വര്‍ക്കിയേയും അഭിജിത്തിനെയും യൂത്ത്കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായി നിയമിച്ചു.
തുടർന്നാണ് ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. ഇതിനെതിരെ കോൺഗ്രസിൽ അമർഷം പുകയുകയാണ്.
Kerala
കൊച്ചി: ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൃശൂര്‍ കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ തസ്തികയില്‍ ഭിന്നശേഷിക്കാരിയെ പുനഃസ്ഥാപിക്കണമെന്ന ഇടക്കാല നിര്‍ദേശം പാലിക്കാത്തതിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശനം നടത്തിയിരുന്നു.
സെക്രട്ടറി സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ മന്ത്രിസഭയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് സൂചിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് കോടതി വിര്മശനമുന്നയിച്ചത്. കോടതി ഉത്തരവുള്ളപ്പോള്‍ മന്ത്രിസഭയുടെ തീരുമാനമെന്തിനെന്ന് വിശദീകരിക്കാന്‍ തദ്ദേശ സ്ഥാപന സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമയോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ മുഖേന ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി.
ഭിന്നശേഷി കമ്മീഷന്, ഹൈക്കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയതായി സ്പെഷല്‍ സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തരവ് നടപ്പാക്കാത്തതെന്നും വിശദീകരിച്ചു. ഈ നടപടിയെ വിമര്‍ശിച്ച കോടതി ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാനായി മാറ്റുകയായിരുന്നു.
പാര്‍ട്ട് ടൈം ലൈബ്രേറിയനായിരുന്ന ഹര്‍ജിക്കാരിയെ ഓണറേറിയം അടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് മാറ്റിയ നടപടി പിന്‍വലിച്ച് ആദ്യ തസ്തികയില്‍ തുടരാന്‍ അനുവദിക്കണമെന്ന ഭിന്നശേഷി കമ്മീഷന്റെ ഉത്തരവും പിന്നീട് ഇത് നടപ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവും പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.